– മലപ്പുറം ജില്ലയിലെ-ആധാരമെഴുത്ത്കാരനും, സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ-എസ് പ്രകാശിൻ്റെ കൈപ്പട ലൈസൻസ് സസ്പെൻ്റ് ചെയ്ത നടപടി – റദ്ദ് ചെയ്യുക, പ്രതികാര നടപടി സ്വീകരിച്ച ഉദ്യോഹസ്ഥൻന്മാരുടെ പേരിൽ നടപടി സ്വീകരിക്കുക – രജിസ്ട്രെഷൻ വകുപ്പ് മന്ത്രി..വി .എൻ വാസന് ആധാരമെഴുത്ത് യൂണിയൻ – സംസ്ഥാന പ്രസിഡൻ്റ് ( കെ എസ് ഡി ഡബ്ല്യു യു) അഡ്വ.ബി.സത്യൻ- പരാതി നൽകി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് അന്നത്തെ രജിസ്ട്രേഷൻ മന്ത്രിക്ക് പെരിന്തൽമണ്ണ സബ് രജിസ്ട്രാറാഫീസിൽ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന് സി സി ടീ വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് – പ്രകാശ് ,ഒരു നിവേദനം നൽകിയത് . എന്നാൽ നൽകിയ നിവേദനത്തിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ, ഏതാനും ഉദ്യോഗസ്ഥൻമാരുടെ തന്നിഷ്ടപ്രകാരം പ്രതികാര നടപടിയെന്നോണം പ്രകാശിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണം നടത്തിയെന്ന് കാണിച്ച് പ്രകാശിൻ്റെ കൈപ്പട ലൈസൻസ് സസ്പൻ്റ് ചെയ്യുകയാണ് ഉണ്ടായത് പെരിന്തൽമണ്ണ സബ് രജിസ്റ്റർ ഓഫീസ് പ്രവർത്തനം, സുതാര്യവും അഴിമതി രഹിതവുമായി കാണണമെന്ന ഉദ്ദേശത്തൊടെയാണ് പ്രകാശ് മന്ത്രിക്ക് ഒരു നിവേദനം നൽകിയത് .എന്നാൽ ഇതിൻ്റെ പ്രതികാര നടപടിയാണ് ഇപ്പൊൾ ചെയ്തിരിക്കുന്നത് .ഈ നടപടി റദ്ദ് ,വസ്തുത ഇല്ലാത്ത ആരോപണം ഉന്നയിച്ച് പ്രകാശിനെ സസ്പെൻൻ്റ് ചെയ്ത ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആധാരമെഴുത്ത് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ബി.സത്യൻ ആവശ്യപ്പെട്ടു. നിവേദനം നൽകാൻ യൂണിയൻ ഭാരവാഹികളായ ഗിരിഷ് കുമാർ കുരുവിക്കൊട്, ടി വൈ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു, സസ്പൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജൂലൈ 9ന് തിരു.ഐ.ജി.ഓഫീസിനു മുന്നിലും, ജില്ലകളിലും പ്രതിക്ഷേധ സമരപരിപാടികൾ സഘടിപ്പിക്കും.
