കണിയാപുരം :പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാതിരുന്ന അനിൽകുമാറിന് താങ്ങായി ടീം വെൽഫെയർ പള്ളിനട. ഏറെ നാളായി രോഗിയായി കിടപ്പിലായിരുന്നു അനിൽകുമാർ. അമ്മയായിരുന്നു ഏക ആശ്രയം. വികലാംഗനും സ്വന്തമായി പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അനിൽകുമാറിന്റെ പരിചരണവും ശുശ്രൂഷകളും നോക്കിയിരുന്നത് അമ്മയായിരുന്നു. കഴിഞ്ഞയാഴ്ച ന്യുമോണിയ ബാധിച്ച് അമ്മ മരണപ്പെട്ടു. ജന്മി മുക്കിൽ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു ഈ കുടുംബം.ന്യൂമോണിയ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ അനിൽകുമാറിന്റെയും മറ്റൊരു സഹോദരി ഷില യുടെയും അവസ്ഥ ഏറെ ദയനീയമായിരുന്നു.ഒരേ നിലയുള്ള കിടപ്പിൽ അനിൽകുമാറിന്റെ ശരീരമാസകലം വ്രണങ്ങൾ രൂപപ്പെടുകയും അസഹനീയമായ വേദന അനുഭവപ്പെടുന്നത് ടീം വെൽഫെയർ പ്രവർത്തകർ അറിയുകയും അദ്ദേഹത്തെ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ നടത്തുകയും ചെയ്തു. അമ്മയുടെ മരണാനന്തര ചടങ്ങുകളിലും ടീം വെൽഫെയർ പ്രവർത്തകർ സജീവമായിരുന്നു. അനിൽകുമാറിൻ്റെ തുടർന്നുള്ള ചികിത്സക്കായി ജനറൽ ഹോസ്പിറ്റലിലെ കെയർ ആൻഡ് പാലിയേറ്റീവ് വാർഡിലേക്ക് ടീം വെൽഫെയർ പ്രവർത്തകർ അദ്ധേഹത്തെ എത്തിച്ചിരിക്കുകയാണ്. കോവിഡ് വാർഡായി മാറിയ ജനറൽ ഹോസ്പിറ്റലിൽ മറ്റ് രോഗികളെ പ്രവേശിപ്പിക്കാത്ത അവസ്ഥയിൽ പ്രദേശവാസിയും എട്ടാം വാർഡ് മെമ്പറുമായ ടി സഫീർ, അഞ്ചാം വാർഡ് മെമ്പർ നസീമ കബീർ, ഷാജി അട്ടക്കുളങ്ങര,നൗഫൽ പുത്തൻതോപ്പ് ,ഷാജി കരിഞ്ഞവയൽ
ഫൈസൽ പള്ളിനട, തുടങ്ങിയവരുടെ ഇടപെടലിൽ ജനറൽ ഹോസ്പിറ്റൽ തന്നെ ബഡ് ലഭിക്കുകയും ടീം വെൽഫെയർ പ്രവർത്തകർ അദ്ദേഹത്തെ അവിടെ പ്രവേശിപ്പിക്കുകയും ചെയ്തു.
