ഉച്ചയോടെയാണ് തൊപ്പിച്ചന്ത സ്വദേശിയായ 38 കാരൻ നാട്ടിലെ പഞ്ചായത്ത് കിണറ്റിൽ കാൽ വഴുതി വീണത്. ഇയാളെ രക്ഷപ്പെടുന്നതിനായി നാട്ടുകാരായ മൂന്ന് പേർ കിണറ്റിലിറങ്ങി കയറിൽ ചേർത്തു പിടിച്ച് നിർത്തി. തുടർന്ന് ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജെ രാജേന്ദ്രൻ , സുനിൽകുമാർ, സജീം എ, അനീഷ് .ജി, സജി. എസ്. നായർ, മുഹമ്മദ് ഷാഫി അബ്ബാസ്സി, അനിൽകുമാർ, അനീഷ് എസ് എസ്, കെ മോഹനകുമാർ , സൂരജ് എസ് ധരൻ എന്നിവർ ചേർന്ന് നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്താൽ അപകടത്തിൽ പെട്ട ആളെയും മറ്റു മൂന്നുപേരെയും സുരക്ഷിതമായി മുകളിൽ എത്തിച്ചു



