കിളിമാനൂർ കുഴിവിള റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ പായസ കിറ്റ് വിതരണവും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.യോഗം
ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു ജില്ലാ പഞ്ചായത്തംഗം ജിജി ഗിരി കൃഷ്ണൻ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ sv എന്നിവർ പങ്കെടുത്തു. യോഗത്തിൽ വെച്ച് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളെയും ആശാവർക്കർമാരെയും അനുമോദിച്ചു. കെ ആർ എ പ്രസിഡണ്ട് എസ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി കെ ജെ സുധീർ സ്വാഗതവും ട്രഷറർ ശ്രീധരൻ നായർ നന്ദിയും പറഞ്ഞു
