ആറ്റിങ്ങൽ: ചിങ്ങം 1 ഓഗസ്റ്റ് 17 ചൊവ്വാഴ്ച കർഷക ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ മികച്ച കർഷകരെയും, കർഷക തൊഴിലാളിയെയും ആദരിക്കുന്നു. സംമിശ്ര കർഷകൻ, യുവ കർഷകൻ, ക്ഷീര കർഷകൻ, വാഴ, നെല്ല് എന്നീ വിളകൾ കൃഷി ചെയ്യുന്ന കർഷകൻ, വനിത കർഷക, പട്ടികജാതി കർഷകൻ എന്നിവരെയാണ് ആദരിക്കുന്നത്. ഇതിന് അർഹാരായ കർഷകരുടെ അപേക്ഷകൾ ആഗസ്റ്റ് 12 വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ നഗരസഭാ കൃഷിഭവനിൽ സ്വീകരിക്കും. കാർഷിക വികസന സമിതിയിലുള്ള അംഗങ്ങൾ അപേക്ഷകന്റെ കാർഷിക യോഗ്യത പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ആദരത്തിന് ഇവരെ പരിഗണിക്കുന്നതെന്ന് കൃഷി ഓഫീസർ വി.എൽ.പ്രഭ അറിയിച്ചു.
കൂടാതെ അന്നേ ദിവസം രാവി 10 മണിക്ക് തന്നെ നഗരസഭാങ്കണത്തിൽ വച്ച് ഓണചന്ത ആരംഭിക്കുന്നു. ഓഗസ്റ്റ് 17 മുതൽ 20 വരെയാണ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചന്ത സംഘടിപ്പിക്കുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾ ന്യായവിലക്ക് സംഭരിച്ചാണ് വിപണനം നടത്തുന്നത്. പട്ടണത്തിന് അകത്തും പുറത്തുമുള്ള കാർഷിക വിളകൾ ഈ ഓണചന്തയിൽ എത്തിക്കാൻ കർഷകരും, ഗുണമേൻമയുള്ള കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് പൊതുജനങ്ങളും പരമാവധി ഈ വിപണിയെ പ്രയോജനപ്പെടുത്തണം എന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
നഗരസഭാ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്
ഫോൺ നമ്പർ : 0470 2623121
