ആറ്റിങ്ങൽ: എ ഐ എസ് എഫ് ആറ്റിങ്ങൽ ഡി ഇ ഓഫീസിലേക്ക് അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. സംഘടനാ സ്വാതന്ത്ര്യം നിലനിർത്താൻ നിയമനിർമ്മാണം നടത്തുക, കോവിഡ് സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പ തിരിച്ചടവിൽ സാവകാശവും മൊറട്ടോറിയം അനുവദിക്കുക, മുഴുവൻ വിദ്യാർഥികൾക്കും വാക്സിൻ നൽകുക എന്നീ മുദ്രാവാക്യമുയർത്തി ആയിരുന്നു എ ഐ എസ് എഫ് മാർച്ച് സംഘടിപ്പിച്ചത്. എ ഐ എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് അതുൽ രാജ് അധ്യക്ഷനായ യോഗത്തിൽ എ ഐ എസ് എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അനീസ് സ്വാഗതം ആശംസിച്ചു. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് ശരൺ ശശാങ്കൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം പി എസ് ആന്റസ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യാം, എഐവൈഎഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗം അനന്തു സതീശൻ നന്ദി രേഖപ്പെടുത്തി. എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അമജേഷ്, വൈശാഖ്, സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി

