വിഴിഞ്ഞം : ഈ കഴിഞ്ഞ എസ്.എൽ.സി.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും കോവിഡ് കാലത്ത് വിഴിഞ്ഞം മേഖലയിൽ നിസ്വാർത്ഥമായി സ്വാന്തനം പ്രവർത്തനങ്ങൾ നടത്തിവരുന്ന ടീം ടൗൺഷിപ് ഫോഴ്സിനെയും എം എസ് എഫ് ആദരിച്ചു.
വിഴിഞ്ഞം റെഡ് ഷിൽഡ് റിസോർട്ടിൽ നടന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് വിഴിഞ്ഞം മുഖ്യ അഥിതിയായി.മുസ്ലിം ലീഗ് നേതാവും കേരള യൂണിവേഴ്സിറ്റി (റിട്ട ) അസ്സിസ്റ്റാന്റ് രജിസ്ട്രാർ എച് എ റഹുമാൻ,എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക് വഴിമുക്ക് എന്നിവർ മുഖ്യ പ്രഭാഷണവും നടത്തി.
എം എസ് എഫ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സനോഫർ വിഴിഞ്ഞം അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സാബിത് സ്വാഗതവും ആശംസിച്ചു. പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗം മഹീൻ വിഴിഞ്ഞം,മുസ്ലിം യൂത്ത് ലീഗ് നേതാവ് സുധീർ വിഴിഞ്ഞം, ടീം ടൗൺഷിപ് ഫോഴ്സ് കോർഡിനേറ്റർ ഷാജഹാൻ എന്നിവർ സംസാരിച്ചു.എം എസ് എഫ് നേതാക്കളായ അബ്ദുല്ല, സലാഹുദ്ധീൻ, ഫാരിസ്,നിജാസ് എന്നിവർ നേതൃത്വം നൽകി.

