ആറ്റിങ്ങൽ : കടുവയിൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കരുതലോടെ ഒരു ഓണം പദ്ധതിയുടെ ഭാഗമായി ഓണകിറ്റുകൾ വിതരണം ചെയ്യ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ വിനീത് കിറ്റ് വിതരണ ഉദ്ഘടാനം നിർവഹിച്ചു.
റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കിരൺ നാഥ് അധ്യക്ഷനായി. സെക്രട്ടറി മുകുന്ദൻ ബാബു സ്വാഗതം ആശംസിച്ചു. ഭാരവാഹികളായ അനിൽകുമാർ ,സജിത്ത്, രാജി,
എക്സിക്യൂട്ടീവ് അംഗങ്ങളായ വിപിൻ രാജ്,രവിന്ദ്രൻ പിള്ള, ജയ, ഗോകുൽ,അഞ്ജലി ദേവി എന്നിവർ നേതൃത്വം നൽകി.
