ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 195 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 150 പേർ ഹോം ഐസൊലേഷേനിലും, 11 പേർ ആശുപത്രിയിലും, 34 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 5 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 61 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭാ പരിധിയിൽ നിലവിൽ 3 കണ്ടെയ്മെന്റ് സോണാണ് ഉള്ളത്. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 119 പേർ കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.28 ശതമാനമാണ്. കൂടാതെ ഇന്ന് നഗരസഭ സംഘടിപ്പിച്ച വാക്സിനേഷൻ യജ്ഞത്തിലൂടെ 4 കേന്ദ്രങ്ങളിൽ നിന്നും ആകെ 2423 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 2045 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 378 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം :
വാർഡ് 1 ൽ 3 പേർ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 5 പേർ
വാർഡ് 4 ൽ 4 പേർ
വാർഡ് 5 ൽ 19 പേർ
വാർഡ് 6 ൽ 3 പേർ
വാർഡ് 7 ൽ 1 ആൾ
വാർഡ് 8 ൽ 0 പേർ
വാർഡ് 9 ൽ 8 പേർ
വാർഡ് 10 ൽ 12 പേർ
വാർഡ് 11 ൽ 6 പേർ
വാർഡ് 12 ൽ 11 പേർ
വാർഡ് 13 ൽ 3 പേർ
വാർഡ് 14 ൽ 16 പേർ
വാർഡ് 15 ൽ 5 പേർ
വാർഡ് 16 ൽ 9 പേർ
വാർഡ് 17 ൽ 5 പേർ
വാർഡ് 18 ൽ 1 ആൾ
വാർഡ് 19 ൽ 1 ആൾ
വാർഡ് 20 ൽ 2 പേർ
വാർഡ് 21 ൽ 5 പേർ
വാർഡ് 22 ൽ 10 പേർ
വാർഡ് 23 ൽ 12 പേർ
വാർഡ് 24 ൽ 17 പേർ
വാർഡ് 25 ൽ 2 പേർ
വാർഡ് 26 ൽ 9 പേർ
വാർഡ് 27 ൽ 3 പേർ
വാർഡ് 28 ൽ 11 പേർ
വാർഡ് 29 ൽ 5 പേർ
വാർഡ് 30 ൽ 6 പേർ
വാർഡ് 31 ൽ 1 ആൾ
