ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 214 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 176 പേർ ഹോം ഐസൊലേഷേനിലും, 5 പേർ ആശുപത്രിയിലും, 33 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 14 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 61 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭാ പരിധിയിൽ നിലവിൽ വാർഡ് 5, 12, 14, 16, 23, 24, 28, എന്നിവ കണ്ടെയ്മെന്റ് സോണുകളാണ്. വാർഡ് 10, 4 എന്നിവ കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 102 പേർ കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.89 ശതമാനമാണ്. കൂടാതെ ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 625 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 240 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 385 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം
വാർഡ് 1 ൽ 3 പേർ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 3 പേർ
വാർഡ് 4 ൽ 12 പേർ
വാർഡ് 5 ൽ 21 പേർ
വാർഡ് 6 ൽ 4 പേർ
വാർഡ് 7 ൽ 1 ആൾ
വാർഡ് 8 ൽ 0 പേർ
വാർഡ് 9 ൽ 8 പേർ
വാർഡ് 10 ൽ 12 പേർ
വാർഡ് 11 ൽ 7 പേർ
വാർഡ് 12 ൽ 15 പേർ
വാർഡ് 13 ൽ 3 പേർ
വാർഡ് 14 ൽ 16 പേർ
വാർഡ് 15 ൽ 6 പേർ
വാർഡ് 16 ൽ 9 പേർ
വാർഡ് 17 ൽ 5 പേർ
വാർഡ് 18 ൽ 3 പേർ
വാർഡ് 19 ൽ 2 പേർ
വാർഡ് 20 ൽ 2 പേർ
വാർഡ് 21 ൽ 2 പേർ
വാർഡ് 22 ൽ 12 പേർ
വാർഡ് 23 ൽ 12 പേർ
വാർഡ് 24 ൽ 15 പേർ
വാർഡ് 25 ൽ 2 പേർ
വാർഡ് 26 ൽ 9 പേർ
വാർഡ് 27 ൽ 4 പേർ
വാർഡ് 28 ൽ 15 പേർ
വാർഡ് 29 ൽ 5 പേർ
വാർഡ് 30 ൽ 5 പേർ
വാർഡ് 31 ൽ 1 ആൾ
