സാമൂഹിക ജീർണതകൾ വർധിച്ചുവരുന്ന ഇക്കാലത്ത് വിദ്യാർഥി സമൂഹം ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അത്തരം ഒരു സമൂഹത്തെയാണ് രാജ്യം കാത്തിരിക്കുന്നതെന്നും ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രസ്താവിച്ചു . ദക്ഷിണ കേരള ഇസ്ലാമിക് സ്റ്റുഡൻസ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സംഗമം കരുനാഗപ്പള്ളി ചിറ്റുമൂലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം നിർദ്ദേശിക്കുന്ന വിവാഹമോചന രീതിയായ ഖുൽഇൻ്റെ കർമശാസ്ത്ര നിയമങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി സി. എ.മൂസാ മൗലവി മൂവാറ്റുപുഴ പഠന ക്ലാസ് നയിച്ചു. ചുറ്റുമുള്ള ഇമാം ജാബിർ മൗലവി ദുആ നിർവഹിച്ചു. പ്രസിഡൻറായി പനവൂർ സഫീർ ഖാൻ മന്നാനി യെയും ജനറൽ സെക്രട്ടറിമാരായി മണനാക്ക് അൻഷാദ് മന്നാനി, നെല്ലിക്കുഴി ഷമീർ ബാഖവി, മൗലവി ഹസൻ മന്നാനി പനവൂർ എന്നിവരെയും വൈസ് പ്രസിഡൻറ്മാരയി സജീബ് മൗലവി എറണാകുളം, അനസ് മന്നാനി കണ്ണനല്ലൂർ, അഹമ്മദ് മന്നാനി കല്ലൂർ, എന്നിവരെയും ട്രഷററായി ആഷിക് അബ്റാരി വടുതലയെയും തെരഞ്ഞെടുത്തു.
