പെരുമാതുറ മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. നഗരൂർ കൊടുവഴന്നൂർ വില്ലേജ് ഗണപതിയാംകോണത്ത് വിളയിയിൽ വീട്ടിൽ അനുരാജി (25) നായുള്ള തിരച്ചിലാണ് തുടരുന്നത്.കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്മെന്റും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്..

തിരുവോണ ദിവസം വൈകുന്നേരതോടെയായിരുന്നു അപകടം. മുതലപ്പൊഴിയിൽ 8 പേർ ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ ഒരുമിച്ചാണ് എത്തിയത്. കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് നാല് പേർ മുങ്ങി താഴുകയായിരുന്നു. കടൽ തീരത്ത് സുരക്ഷ ഒരുക്കുന്നതിനായി നിന്ന കോസ്റ്റൽ വാർഡന്മാർ മൂന്ന്പേരെ രക്ഷപ്പെടുത്തിയെങ്കിലും അനുരാജിനെ കാണാതാവുകയായിരുന്നു. വരുൺ , നിഷാൽ , അജയ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
അതേസമയം അപകട സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയുന്നുവെന്നാണ് കോസ്റ്റൽ വാർഡന്മാർ പറയുന്നത്. സംഭവ സ്ഥലത്തെത്തിയ കോസ്റ്റിൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സുരക്ഷാ സേനയും സംയുക്തമായി ഉടന്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
