തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലായെന്ന് ആരോപിച്ചു കൊണ്ട് വ്യാപകമായി നിർദ്ധനരായ വഴിയോര മത്സ്യത്തൊഴിലാളി കച്ചവട സ്ത്രീകളോട് മാത്രം കാണിക്കുന്ന ക്രൂരത സർക്കാർ തിരുത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ‘വിനായക’ വനിത മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിന് തൊഴിൽ ചെയുന്നതിന് 12 ( പന്ത്രണ്ട് )ലക്ഷം രൂപയുടെ സഹായം ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി സ്റ്റെല്ലസ് സംഘം പ്രസിഡൻ്റ് സുമലതക്ക് കൈമാറി സം സാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡി, വിഭാഗത്തിൽപ്പെട്ട പ്രദേശമാണങ്കിലും തിരക്കുകൾ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് മത്സ്യക്കച്ചവടം ചെയുന്ന സമയത്ത് പൊലീസെത്തി പ്രകോപനം സൃഷ്ടിച്ചു കൊണ്ട് മത്സ്യങ്ങൾ അഴുക്ക് ചാലിലേക്ക് വലിചെറിയുകയും, കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നത് ഭരണാധികൾ കണ്ടില്ലെന്ന് നടിക്കുകയും, എന്നാൽ ബിവറേജ് ബാർ പ്രവർത്തിക്കാം ബസ്സിൽ ഒരുമിച്ച് യാത്ര ചെയാം, ഹോട്ടൽ പാർസൽ വാങ്ങാം, online-പാർസൽവീട്ടിൽ വരുത്താം മാർക്കറ്റിൽ ബീഫ് വിൽക്കാം ചിക്കൻ വിൽക്കാം പക്ഷേ ഒറ്റയ്ക്കൊരാൾക്ക് മത്സ്യം വിൽക്കാൻ ബഹു മുഖ്യമന്ത്രിയുടെ കാക്കി ധാരികളുടെ ക്രൂരത ഇവരോട് മാത്രം തുടരുകയും, മനുഷ്യത്വരഹിതമായി പ്രവർത്തിച്ച പൊലീസുകാർക്കെതിരെ ഇതുവരെ നടപടിയെടുക്കാത്തത് സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തോട് കാണിക്കുന്ന അവഗണനയാണന്ന് പി സ്റ്റെല്ലസ്
