ശ്രീനാരായണ ഗുരുവിന്റെ 167ാം ജയന്തിയാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായുള്ള പ്രതീകാത്മക ഘോഷയാത്ര ഇന്ന് ചെമ്പഴന്തിയിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഗുരുദേവൻ സഞ്ചരിച്ച റിക്ഷയുടെ മാതൃകയിലുള്ള ഗുരു പ്രതിഷ്ഠയുമായി നഗര പ്രദക്ഷിണം നടത്തിയതിനുശേഷമാണ് സാധാരണ സമാപന സമ്മേളനം ആരംഭിക്കുക. ഇത്തവണ കോവിഡിന്റെ ഭാഗമായി റിക്ഷയുമായി പ്രതീകാത്മക
യാത്ര നടത്തുകയായിരുന്നു. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാശ്വതീകാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്യാ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് കൺവൻഷൻ സെന്ററും പണി പുരോഗമിക്കുന്ന ശ്രീ നാരായണ മ്യൂസിയവും മന്ത്രി സന്ദർശിച്ചു.



