തിരുവനന്തപുരം ജില്ലയിൽ ഇന്ന് 810 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 601 പേർ രോഗമുക്തരായി. 11.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9332 പേർ ചികിത്സയിലുണ്ട്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 740 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി 944 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1997 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 27363 ആയി.
