കോഴിക്കോട്: സമവായനീക്കങ്ങൾക്കിടയിലും ഐ എൻഎല്ലിൽ തർക്കം. മെംബർഷിപ്പ് പ്രവർത്തനങ്ങൾക്കായി കാസിം ഇരിക്കൂർ പക്ഷക്കാരെ മാത്രം ഉൾപ്പെടുത്തി വരണാധികാരികളെ നിയോഗിച്ചതാണ് തർക്ക വിഷയം. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി ഇന്നലെ സുന്നി നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇടപെട്ടിരുന്നു.
അംഗത്വ വിതരണത്തിനായി 14 ജില്ലകളിലും നിയോഗിച്ചവരുടെ പട്ടികയാണ് പുറത്ത് വന്നത്. ഇതിൽ കാസിം ഇരിക്കൂർ പക്ഷക്കാർ മാത്രമാണുള്ളത്. തർക്കം പരിഹരിക്കാൻ ശ്രമം നടക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന നീക്കം തെറ്റാണെന്ന് വഹാബ് വിഭാഗം കുറ്റപ്പെടുത്തുന്നു.
