മുദാക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ 2004 ഇൽ സ്ഥാപിതമായ ഐശ്വര്യ റസിഡൻസ് അസോസിയേഷൻ്റെ 17ആമത് വാർഷികത്തോടനുബന്ധിച്ചാണ്ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തതു . അസോസിയേഷൻ പ്രസിഡൻറ് ഷാനവാസ് ബാഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചിറയിൻകീഴ് എംഎൽഎ വി. ശശി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രബാബു, ഇരുപതാം വാർഡ് അംഗം ശശികല, മുൻസിപ്പൽ എട്ടാം വാർഡ് കൗൺസിലർ അനൂപ്, അസോസിയേഷൻ സെക്രട്ടറി വമേഷ് . ആർ.വി, അഡ്വക്കേറ്റ് നജിമുദ്ദീൻ, അനിൽകുമാർ,അജിത്.നിമി,അനി.എസ് തുടങ്ങിയവർ പങ്കെടുത്തു
