ആറ്റിങ്ങൽ.∙ചെമ്പൂര് ഇളമ്പ തടത്തിൽ കടയുടെ ഷട്ടർ അറുത്ത് മാറ്റി 1700 കിലോ റബർ ഷീറ്റ് കവർന്നു. അവനവഞ്ചേരി വൃന്ദാവനത്തിൽ ഹുമയൂൺ കബീറിന്റെ ഉടമസ്ഥതയിലുള്ള എം എച്ച് റബർ ട്രേഡിങ് എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് കവർച്ച പുറത്ത് അറിയുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടറിന്റെ മധ്യ ഭാഗം അറുത്തു മാറ്റി ഒരാൾക്ക് അകത്തേക്ക് കടക്കാൻ സാധിക്കുന്ന വിധത്തിൽ ദ്വാരം ഉണ്ടാക്കി.
ഇതിലൂടെ അകത്ത് കടന്നാണ് കവർച്ച നടത്തിയത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ആണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷട്ടർ തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടർ കടയ്ക്ക് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
