എല്ലാ വർഷവും നടത്തി വരുന്ന ഓണം കിറ്റ് വിതരണം ഇന്ന് ടീം വർക്കലയുടെ നേതൃത്വത്തിൽ വിതരണം നടത്തി, വർക്കല മുൻസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന സ്കൂളുകളായ, ചിലക്കൂർ പണയിൽ, ചുമടുതാങ്ങി, കല്ലാഴി എന്നീ സ്കൂളുകളിലാണ് ആദ്യ ദിവസമായ ഇന്ന് 15-08-2021 വിതരണം നടന്നത്.
ചടങ്ങിൽ വർക്കല എം.എൽ.എ. അഡ്വ. വി. ജോയ് അദ്ധ്യക്ഷനായിരുന്നു.. വർക്കല എസ്.ഐ. അജിത്കുമാർ, റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രസന്നൻ, വാർഡ് കൗൺസിലർമാരായ. ഷംസുദ്ധീൻ, ആമിന അലിയാർ, സ്കൂൾ അധ്യാപകർ, ടീം വർക്കല മെമ്പറാന്മാരായ സൈഫ്, അനസ്, ഷെറിൻ, നസീം, ഗസൽ, സിനോഷ്, ജിജോ, ഇജാസ്,ബിജാസ്, സാബിത്ത്, നജാസ്, കണ്ണൻ, രൂപക്ക്, വിശാഖ്, നബീൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ വിവിധ സ്കൂളുകളിലേയ്ക്കും, സമൂഹത്തിലെ നിർധന കുടുംബങ്ങളിലേയ്ക്കും ഓണം കിറ്റ് വിതരണം നടത്തുന്നതായിരിക്കും.
