കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍പിരിവ് നിർത്തിവെക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പ്രതിഷേധ മാർച്ച് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു.
പണി പൂര്‍ത്തിയാകാത്ത യാതൊരു കാരണവശാലും ടോൾ പിരിവ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മുസ്ലിം ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. ടോള്‍ പ്ലാസക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകള്‍ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവര്‍ക്ക് മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കിയ ശേഷമെ ടോള്‍പിരിവ് നടത്താൻ പാടുള്ളുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പ്രതിഷേധ മാർച്ചിൽ നേമം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.എം ഇക്ബാൽ അധ്യക്ഷത വഹിച്ചു,മണ്ഡലം ജനറൽ സെക്രട്ടറി പി.കമറുദ്ധീൻ ഹാജ്ജി സ്വാഗതം പറഞ്ഞു.മുസ്ലീം ലീഗ് നേതാക്കളായ കണിയാപുരം ഹലീം,പാച്ചല്ലൂർ നുജുമുദ്ധീൻ, എസ്.എൻ.പുരം നിസ്സാർ, ചാന്നാങ്കര എം.പി.കുഞ്ഞു, കബീർ കടവിളാകം , ജി.മാഹീൻ അബൂബക്കർ,ഫൈസൽ ലബ്ബ, കാട്ടാക്കട മാഹീൻ അബൂബക്കർ, ദിൽഷാ സേട്ട്, സജീന ടീച്ചർ, പി.എ.തൗഫീഖ്, ഷബീർ മൗലവി, കാരാളി അബ്ദുൽ ഖാദർ, റാഷിദ് പാച്ചല്ലൂർ, ജസീം ചിറയിൻകീഴ്, വിജയൻ എന്നിവർ പ്രസംഗിച്ചു.
