ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ചിറയിൻകീഴ് ഗ്രാം പഞ്ചായത്തിന് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ ഭരണാനുമതിയായി. ഇതിനായി ആറ് കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. മിനി സിവിൽ സ്റ്റേഷനിൽ അസിസ്റ്റന്റ് ലേബർ ഓഫീസ്, കയർ തൊഴിലാളി ക്ഷേമനിധി ഓഫീസ്, ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ്, ഐ.സി.സി.എസ്. ഓഫീസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ്, ചിറയിൻകീഴ് വില്ലേജ് ഓഫീസ്, പെർഫോമൻസ് ഓഡിറ്റ് ഓഫീസ്, കയർ ഇൻസ്പെക്ടർ ഓഫീസ്, ഭക്ഷ്യ സുരക്ഷ ഓഫീസ്, ഡി. റ്റി. പി.സി. ഓഫീസ്, ആയൂർവേദ ആസ്പത്രി പെരിഫെറൽ ഓ. പി., ഹോമിയോ ആശുപത്രി, വി.ഇ. ഓ. ഓഫീസ്, പി.ഡബ്ല്യൂ.സി. ബിൽഡിംഗ് സെക്ഷൻ ഓഫീസ്, ക്ഷീര വികസന യൂണിറ്റ്,, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിച്ചു. മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് ചിറയിൻകീഴ്, എം.എൽ.എ. വി.ശശി അറിയിച്ചു.
