വെയർഹൗസ് സെക്യൂരിറ്റി ജീവനക്കാർ സൂചനാ സമരം സംഘടിപ്പിച്ചു.
വേതന കുടിശ്ശിക നൽകുക, സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാതിരിക്കുക, ഡ്യൂട്ടി സമയം ചുരുക്കി വേതനം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക, രാത്രി കാലങ്ങളിൽ രണ്ടു പേരെ ഡ്യൂട്ടിയ്ക്ക് നിർത്തുക, മിനിമം വേതനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആറ്റിങ്ങൽ വെയർഹൗസിനു മുന്നിൽ കേരള വെയർഹൗസ് സെക്യൂരിറ്റി യൂണിയ (സിഐറ്റിയു ) ൻ്റെ നേതൃത്വത്തിൽ സൂചനാ സമരം നടത്തി. സമരം സി ഐ റ്റി യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ നേതാക്കളായ എം.ജെ അലക്സ്, എൻ.ശ്രീകുമാർ ,ആർ. രാകേഷ്, റ്റി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
