ആറ്റിങ്ങൽ ഗവ: കോളേജിന്റെ ഗ്രൗണ്ട് നാല് വശവും കാടു കേറിയ നിലയിലാണ്. കോളേജ് വിദ്യാർത്ഥികളുടെയും മറ്റും കായിക പരിശീലനം ഗ്രൗണ്ടിൽ നടത്തുന്ന സമയം ഇഴ ജന്തുക്കളുടെ ഭീഷണി നിലനിൽക്കുന്നു. ഇഴജന്തുക്കളുടെ താവളമായി മാറിയ ഗ്രൗണ്ട് ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ JCB എത്തിച്ച് കാട് വെട്ടി വൃത്തിയാക്കി. കായിക പരിശീലനം സുഗമമായി നടത്തുന്നതിന് വേണ്ടിയും ഗ്രൗണ്ടിനെ കാത്ത് സൂക്ഷിക്കുന്നതിനും വേണ്ടിയാണു വൃത്തിയാക്കൽ നടന്നത്.


