കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ് ലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ കവലയൂർ കുളമുട്ടം പാടശേഖരത്തിൽ ഓണത്തെ വരവേൽക്കാൻ ജമന്തിപ്പൂ കൃഷി ആരംഭിച്ചു. ആയിരം ജമന്തി തൈകളാണ് പാടശേഖരത്തിൽ നട്ടത്.ജമന്തി തൈ നട്ടുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് സജിത എസ് നായർ ഉദ്ഘാടനം നിർവഹിച്ചു. ഓണത്തിന് അത്തം മുതൽ പത്ത് നാൾ പൂക്കളം ഒരുക്കുന്നതിനായി അയൽ നാടുകളെ ആശ്രയിക്കുന്ന മലയാളി മനസ്സിന് മാറ്റത്തിന്റെ പ്രചോദനമേകാൻ കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ് ലെ കുട്ടി പോലീസുകാർ രംഗത്തിറങ്ങി കഴിഞ്ഞു. കൃഷി ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിവോടെ ഓണത്തിന് തനത് പൂക്കളുമായി അവർ പൂക്കളം തീർക്കും. സ്കൂൾ മാനേജർ ശ്രീലേഖ, കടയ്ക്കാവൂർ എസ് ഐ ജയപ്രസാദ് ബി സ്കൂൾ പ്രിൻസിപ്പാൾ ദീപ ആർ ചന്ദ്രൻ, പിടിഎ പ്രസിഡന്റ് മധുസൂദനൻ നായർ, മദർ പി ടി എ പ്രസിഡന്റ് കവിത, ഡബ്ലിയു ഡി ഐ സോളിമോൾ, എസ് പി സി അധ്യാപകരായ ബിനോദ് മോഹൻദാസ്, അജിത വി എൽ, കർഷക പ്രമുഖരായ സുരേന്ദ്രൻ, സത്യൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

