പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങുടെ ഭാഗമായി നടന്നു വരുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ബി ജെ പി ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂവമ്പാറ പാലം മുതൽ കൊല്ലമ്പുഴ കടവു വരെയുള്ള നദിയുടെ ഇരുവശങ്ങും വൃത്തിയാക്കുന്ന യജ്ഞത്തിന് ആരംഭം കുറിച്ചു.. സമർപ്പണവും സേവനവും എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളുമായി ഇന്ത്യയൊട്ടാകെ ബി ജെ പിയുടെ നേത്യത്വത്തിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.. ഇന്ന് രാവിലെ 10 മണിക്ക് പൂജാ വിധികളോടെയാണ് പരിപാടികൾക്ക് തുടക്കമായത്..
കാടും പടർപ്പുമായിരുന്ന നദിക്കരയും സമീപ പ്രദേശങ്ങളും സമീപത്തെ ക്ഷേത്ര കൽപടവുകളും ശുചീകരിച്ചു. 10 മണിക്ക് തുടങ്ങിയ ശുചീകരണ യജ്ഞം ഉച്ചക്ക് രണ്ട് മണിയോടു കൂടി അവസാനിച്ചു.
ഓ.ബി.സി. മോർച്ചയുടെ ദേശീയ വൈസ് പ്രസിഡൻ്റ് ശ്രീ പുഞ്ചക്കരി സു രേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബി ജെ പി ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് ശ്രീ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ അജിത് പ്രസാദ്, ആറ്റിങ്ങൽ നഗരസഭാ കൗൺസിലർമാരായ ശ്രീമതി സുജി, ശ്രീമതി ശാന്തകുമാരി, ശ്രീ ജീവൻ ലാൽ, വക്കം സജി, അനിൽകുമാർ, വെസ്റ്റ് മേഘലാ ജനറൽ സെക്രട്ടറി ഗോപകുമാരൻ നായർ, ബൂത്ത് പ്രവർത്തകരായ വിനോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു


