കേന്ദ്ര സർക്കാറിന്റെ കാർഷികദ്രോഹ നയങ്ങൾക്കെതിരെ സെപ്റ്റംബർ 27നു നടക്കുന്ന ഭാരതബന്ദിന് പിൻതുണ പ്രഖ്യാപിച്ച് ബഹുജനഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.കിസാൻസഭ, എ.ഐ.ടി.യു.സി., കിസാൻസഭ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. കവലയൂർ ജംഗ്ഷനിൽ നടന്ന പരിപാടി
ഇപ്റ്റ ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മണമ്പൂർ ലോക്കൽ സെക്രട്ടറി രാജേന്ദ്രൻനായർ അധ്യക്ഷനായി.നേതാക്കളായ മണമ്പൂർ ഗോപൻ, ആഷിഷ്, റീന ഗോപൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ജയന്തി, അഡ്വക്കേറ്റ് അഫ്സൽ എന്നിവർ സംസാരിച്ചു.
