ആറ്റിങ്ങൽ പൂവൻ പാറയിlലെ മാടൻനട ദേവീ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ 1: 30 മണിയോടെ മോഷണ ശ്രമം നടന്നത്. ആറ്റിങ്ങൽ അഗ്നി സുരക്ഷാ ജീവനക്കാരനായിരുന്നു സംഭവം കണ്ടെത്തിയത്. പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ തൊട്ടടുത്ത അമ്പലത്തിനുളളിൽ നിന്നും ഇരുമ്പിൽ എന്തോ കൊണ്ടടിക്കുന്നതു പോലെയുള്ള ശബ്ദം കേട്ട് അവിടെ എത്തൂകയും കവർച്ചാശ്രമം ആണെന്ന് മനസിലാക്കിയതിനെ തുടർന്ന് സ്റ്റേഷനിലുള്ള മറ്റു ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. ആറ്റിങ്ങൽ പോലീസിൽ വിവരം അറിയിക്കുകയും അതോടൊപ്പം എല്ലാവരും ചേർന്ന് സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടയിൽ കവർച്ചാസംഘം കടന്നുകളഞ്ഞു. ആറ്റിങ്ങൽ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിച്ചു.
