ഒരു പൈതൃകം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ…കൊയ്ത്തുപാട്ടുകളും നെൽകതിരുകളും അന്യം നിന്നു പോകാതിരിക്കാൻ…അതിലൂടെ പുതു തലമുറയ്ക്ക് സന്ദേശമാകാൻ… അതേ,15 വർഷമായി തരിശ്ശ് നിലമായി കിടന്ന10 ഏക്കറോളം കൃഷി ഭൂമിയിൽ ഒരുകൂട്ടം യുവാക്കൾ പുതിയ നാമ്പുകൾ മുളപ്പിച്ചു വിതച്ചു….
കൃഷിഭവന്റെ നേതൃത്വത്തിൽ,പഞ്ചായത്തിന്റെ സഹകരണത്തോടെ,ശിവപുരം,മുത്താന വർഡുകളിലായി പടർന്നു കിടക്കുന്ന വയലേലകളിൽ തിരു:ജില്ലാപഞ്ചായത്തംഗം ശ്രീമതി.ഗീതാ നസീറും,ചെമ്മരുതി കൃഷി ഓഫീസർ ശ്രീമതി പ്രീതിയും ചേർന്നുള്ള ആദ്യ വിത്തെറിയൽ ലോക്ക് ഡൗണ്‍ കാലത്തെ പുത്തൻ പ്രതീക്ഷയായി മാറി..
തൊഴിൽ നഷ്ടവും ലോക്ക്ഡൗണ്‍ വിരസതയും പുതിയ ആശയത്തിലേക്ക് മാറിയത് ഒരു സൗഹൃദ സദസ്സിൽ വച്ച്…. പ്രേംജിത്ത്,സുരേഷ്,ഷാബു,ലൈജു,ആർഷൻ,ജയേഷ്,നിജുനാഥ് ഈ സുഹൃത്തുക്കൾ ഒരു മനസ്സോടെ പരിശ്രമിച്ചപ്പോൾ നന്മയുടെ ദിവസമായി ഇന്നത്തെ ദിനം..പ്രവാസിയായ ജയേഷ്,നിജുനാഥ് ഇവരുടെ സാമ്പത്തികവും,മാനസികവുമായ പിന്തുണയും,മറ്റുള്ളവരുടെ അധ്വാനവും,ശ്രീമതി ബേബി യുടെ നേതൃത്വത്തിലുള്ള വനിതാകർഷകരുടെ സഹകരണവും ഈ സംരംഭത്തിന് മുതൽക്കൂട്ടായി…
പ്രസ്തുത ചടങ്ങിന് മാറ്റു കൂട്ടാൻ വർക്കല ബ്ലോക്ക് പ്രസിഡന്റ് സ്മിത സുന്ദരേശൻ,ബ്ലോക്ക് മെമ്പർ സുശീലൻ,പഞ്ചായത്തു പ്രസിഡന്റ് പ്രിയങ്ക ബിറിൾ, വൈസ് പ്രസിഡന്റ് ലിനീസ്,വാർഡ് മെമ്പർമാരായ ശശികല,ജയലക്ഷ്മി,സ്മിത, പ്രിയ,സുനിൽ,ഗീത നളൻ,കൃഷി അസിസ്റ്റന്റ് ഓഫീസർ ദാക്ഷായണി തുടങ്ങിയവർ പങ്കെടുത്തു..
