ഗുലാബ് ചുഴലികാറ്റ് കര തൊട്ടു. ആന്ധ്രാ പ്രദേശിന്റെ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് തീരംതൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂർണമായും തീരംതൊടും. ഇന്ന് അർധ രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. 95 കിലോമീറ്റർ വേഗതയിൽ വീശും.
മൂന്ന് സംസ്ഥാനങ്ങളെയാണ് ചുഴലിക്കാറ്റ് പ്രധാനമായും ബാധിക്കുക. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അധിക സംഘത്തെ വിന്യസിച്ചു. ആര്‍മി, വ്യോമ സേനകളെയും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത.
