തിരുവനന്തപുരം: കഴക്കൂട്ടം– കടമ്പാട്ടുക്കോണം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്നിന്
പ്രത്യേക മേള സംഘടിപ്പിക്കും. ആറ്റിങ്ങല്‍ ടൗണ്‍ യു.പി.എസ്-ലാണ് മേള സംഘടിപ്പിക്കുന്നത് .കിഴുവിലം, കരവാരം, നാവായിക്കുളം, മണമ്പൂര്‍, ഒറ്റൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍ എന്നീ വില്ലേജുകളില്‍ ഭൂമി, കെട്ടിടം എന്നിവ നഷ്ടമായവരുടെ അവകാശ രേഖകള്‍, ഭൂമി സംബന്ധിക്കുന്ന രേഖകള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം പ്രത്യേക മേളയില്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
