സി.പി.ഐ എം കടയ്ക്കാവൂർ ലോക്കലിലെ ശാസ്താംനട ബ്രാഞ്ച് സമ്മേളനം – എന്തുകൊണ്ടും ശ്രദ്ധേയമായി- സി.പിഐ എം തിരു.ജില്ലാ: കമ്മറ്റി അംഗം. അഡ്വ.ബി.സത്യൻ ഉൽഘാടനം ചെയ്തു. സി.പി.ഐ എം ഏര്യാ കമ്മറ്റി അംഗം അഞ്ച് തെങ്ങ്സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി അഫ്സൽ മുഹമ്മദ് ലോക്കൽ കമ്മറ്റി ആംഗം തൃദീപ് കുമർ പുതിയ എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി പ്രസാദിനെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു, എസ് എസ് എൽ സി എല്ലാ വിഷയത്തിലും A+ നേടിയ ആർദ്രലാൽ, ഏറ്റവും നല്ല കുട്ടി കർഷക യാ യി തിരഞെടുത്ത 7-ാം ക്ലാസ്സ് വിദ്യാർത്ഥി മിഥുന ബി വി യു പി എസ് കീഴാറ്റിങ്ങൽ – ഏറ്റവും നല്ല പ്രവർത്തനം നടത്തിയ ബാലസംഘം യൂണിറ്റ് സെക്രട്ടറി (കുട്ടി സഖാവ്) അച്ചു എന്ന ആയൂഷ് ‘പഴയ കാല പാർട്ടി പ്രവർത്തകരായാ, ശ്രീധരപിള്ള, ശശിധരൻ നായർ, ശശിധരൻ, തങ്കപ്പൻ ചെട്ടിയാർ, പരമേശ്വരൻ ചെട്ടിയാർ, രവീന്ദ്രൻ, കൃഷ്ണൻ നായർ, സുമതി അമ്മ, തങ്കമണി അമ്മ- എന്നിവരെയും, ആദരിച്ചു. മാതൃകാ സമ്മേളനം സഘടിപ്പിച്ച ശാസ്താംനട ബ്രാഞ്ച് കമ്മറ്റിയെ അഭിനന്ദിക്കുന്നു.



