കേരളത്തിൻറെ ജനപക്ഷ സർക്കാർ 100 ദിന കർമ്മപരിപാടി ആവിഷ്കരിച്ച് വിവിധ ജനക്ഷേമ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി മുന്നേറുകയാണ്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യമുയർത്തി റവന്യൂവകുപ്പ് പുതിയ ഒരു യുഗത്തിനു തുടക്കം കുറിക്കുകയാണ്. ഇതിൻറെ ഭാഗമായി വർക്കല താലൂക്ക് തല പട്ടയ വിതരണം താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് കോവിഡ് മാനദണ്ഡപ്രകാരം അഡ്വ. വി.ജോയ്.എംഎൽഎ ഉദ്ഘാടനം ചെയ്തു. സദ്അവസരത്തിൽ നഗരസഭാ ചെയർമാൻ കെഎം ലാജി, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സുനിൽ, കൗൺസിലർ ഷീന.കെ.ഗോവിന്ദ്, തഹസിൽദാർ വിനോദ് രാജ്, തഹസിൽദാർ (ഭൂരേഖ) സി.വി.അമ്പാടി എന്നിവർ പങ്കെടുത്തു .


