തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സൂചന. നാളത്തെ അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാകുമെന്നാണ് സൂചന. സർക്കാർ ഓഫീസുകൾക്ക് ഇനി മുതൽ ശനിയാഴ്ചയും പ്രവർത്തി ദിനം. കോവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് കാർഡ് വഴി പഞ്ചിങ് നിർബന്ധമാക്കും.
