ഹയർ സെക്കന്ററി പരീക്ഷകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനകീയ പങ്കാളിത്തത്തോടുകൂടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ
ആഭിമുഖ്യത്തിൽ നാളെ മുതൽ ശുചിയാക്കുന്നു.നാളെ രാവിലെ 9 മണിക്ക്
തെക്കാട് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ശുചീകരണ പരിപാടികൾക്ക് മേയർ തുടക്കം കുറിക്കും. തമ്പാനൂർ എസ്.എം.വി.സ്കൂളിലെ ശുചീകരണ പരിപാടികൾക്ക് പൊതുവിദ്യാഭ്യസ
തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തുടക്കം കുറിക്കും. ശുചീകരണ
പരിപാടിയിൽ എല്ലാ വർഗ്ഗ ബഹുജന സംഘടനകളുടെയും വിദ്യാർത്ഥി
യുവജന സംഘടനകളുടെയും സഹകരണമുണ്ടാകണമെന്ന് മേയർ
അഭ്യർത്ഥിച്ചിട്ടുണ്ട്. 02.09.2021,03.09.2021,04.09.2021,തീയതി കളിൽ നഗരപരിധിയിൽ പരീക്ഷ നടക്കുന്ന മുഴുവൻ സ്കൂളുകളും ശുചീകരണം
നടത്തും. പരീക്ഷകൾ ആരംഭിച്ച സ്വാതിതിരുനാൾ സംഗീത കോളേജിലെ
ശുചീകരണ പ്രവർത്തനങ്ങളും
ഏറ്റെടുക്കുമെന്ന് മേയർ
അറിയിച്ചു.
