6 ലക്ഷം കോടി രൂപ വിലവരുന്ന പൊതുസ്വത്ത് വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ എഐടിയുസി നേതൃത്വത്തിൽ ചിറയിൻകീഴ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന തൊഴിലാളി പ്രതിഷേധം എ ഐ ടി യു സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം മനോജ് ബി ഇടമന ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കോരാണി വിജു അധ്യക്ഷത വഹിച്ച പ്രതിഷേധത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഈ. നൗഷാദ് സ്വാഗതം പറഞ്ഞു.
നാലുവർഷത്തിനുള്ളിൽ റോഡ്, റെയിൽവേ, ടെലികോം, വിമാനത്താവളങ്ങൾ, ഉർജ്ജ വിതരണം തുടങ്ങിയ 13 സുപ്രധാന മേഖലകളിലെ ഇരുപതിലധികം ആസ്തികളിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരിക എന്നതാണ് ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. തൊഴിലാളി പ്രതിഷേധത്തിൽ കിസാൻ സഭ മണ്ഡലം സെക്രട്ടറി എം അനിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നേതാവ് ടി സുനിൽ, സിപിഐ എൽ സി സെക്രട്ടറി കളിയിൽ പുര രാധാകൃഷ്ണൻനായർ, വലിയഏലാ ഗോപൻ, കർഷക തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി എസ് വിജയദാസ്,AITUC കിഴുവിലം മേഖല പ്രസിഡന്റ് A ജാഹൻഗീർ, എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് ആദർശ്, മഹിളാ സംഘം നേതാവ് രജിത എന്നിവർ സംസാരിച്ചു. ഗിരിജ നന്ദി രേഖപ്പെടുത്തി.
കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചു കൊണ്ട് വിവിധയിടങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമരം ശക്തമായി സംഘടിപ്പിച്ചിരുന്നു.


