വാഹനങ്ങൾ വാടകയ്ക്ക് എടുക്കുകയും ശേഷം സ്വന്തം വാഹനം എന്നു പറഞ്ഞ് മറിച്ചു വിൽപ്പന നടത്തുകയും ചെയ്തു വന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .കൊല്ലം ചിന്നക്കട ആണ്ടാ മുക്കം നമ്പിശേരി ഹൗസിൽ മുഹമ്മദ് സൈദിനെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത് . അയിരൂർ സ്വദേശി സൽമാൻറെ രണ്ട് വാഹനങ്ങൾ പ്രതി സെയ്ദ് വാടകയ്ക്കെടുത്ത് മറിച്ചു വിൽപ്പന നടത്തിയിരുന്നു. ഇങ്ങനെ വിൽക്കുന്ന വാഹനങ്ങളുടെ ഒറിജിനൽ റികോർഡുകൾക്ക് കാലതാമസം വരുമെന്നു വാഹനം വാങ്ങുന്നവരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി കച്ചവടം നടത്തിയിരുന്നത് . സൽമാൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെയും ഇത്തരത്തിൽ വിൽപ്പന നടത്തിയ വാഹനങ്ങളും പോലിസ് കണ്ടെത്തിയത്. അയിരൂർ എസ്എച് ഒ. ശ്രീജേഷ്, എസ്ഐ സജീവ് ,ബിജു ഹക്ക് ,എ.എസ്.ഐ സുനിൽകുമാർ, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
