സംസ്ഥാനത്തെ കോളേജുകൾ ഇന്ന് പൂർണ്ണമായി തുറന്നു.ഓൺലൈൻ ക്ലാസുകൾ ഇനിയില്ല.ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇന്ന് കോളേജുകൾ തുറന്നത്.ഒന്നും രണ്ടും വർഷ ബിരുദ ക്ലാസ്സുകളും ഒന്നാം വർഷ പി ജി ക്ലാസ്സുകളുമാണ് ഇന്ന് തുടങ്ങിയത്.കർശന മുൻകരുതൽ ഉറപ്പാക്കി കോവിഡിനു മുൻപുള്ള നിലയിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ മടക്കിയെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.കോളേജുകൾ ഈ മാസം 17 ന് തുടങ്ങാനിരുന്നതാണ്.എന്നാൽ മഴയെ തുടർന്ന് ക്ലാസുകൾ നീട്ടുകയായിരുന്നു.കഴിഞ്ഞ വര്ഷം മാർച്ചിന് ശേഷം കോളേജുകൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്നത് ഇപ്പോഴാണ്.സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതോടെ വിദ്യാഭ്യാസ മേഖല കൂടുതൽ സജീവമാകും.
