‘അമ്മ അറിയാതെ കുഞ്ഞിനെ ദത്തു കൊടുത്ത വിഷയത്തിൽ ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും.തിരുവനന്തപുരം കുടുംബ കോടതിയാണ് ഹർജി പരിഗണിക്കുക.കുഞ്ഞിന്റെ പൂർണ സംരക്ഷണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾ സമർപ്പിച്ച ഹർജിയിൽ അന്തിമ വിധി പ്രഖ്യാപിക്കാൻ ഇരിക്കെയാണ് സർക്കാർ തടസ്സ ഹർജി നൽകിയിരിക്കുന്നത്.കുട്ടിയുടെ ‘അമ്മ ജീവിച്ചിരിപ്പുണ്ടെന്നും,ദത്തെടുക്കൽ നടപടികൾ സംബന്ധിച്ച് പോലീസും സർക്കാരും അന്വേഷണം നടത്തുകയാണെന്നും കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചു.ഇക്കാര്യങ്ങളിൽ തീരുമാനമാകുന്നത് വരെ ദത്തിൽ തീർപ്പു കല്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സർക്കാർ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
