ലോകത്തെവിടെയുമുള്ള മനുഷ്യർക്ക് മനുഷ്യ സ്നേഹത്തെക്കുറിച്ചു അറിയാനുള്ള മഹാകാവ്യമാണ് ഗാന്ധിജിയുടെ സന്ദേശങ്ങളെന്ന് കവി രാധാകൃഷ്ണൻകുന്നുംപുറം അഭിപ്രായപ്പെട്ടു.ബാലസംഘം മംഗലപുരം മേഖല കമ്മിറ്റിയുടെ ഗാന്ധിജയന്തി സൗഹൃദസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.മനുഷ്യസേവനത്തിനായി സമ്പന്ന ജീവിതം വലിച്ചെറിഞ്ഞ മഹാത്മജി കാരുണ്യത്തിന്റെ കൈ പിടിച്ചു നടന്നു. ജാതിമതങ്ങളേറ്റുമുട്ടിയ സ്ഥലങ്ങളിൽ ധൈര്യത്തോടെ കടന്നു ചെന്നു.മനുഷ്യനേക്കാൾ വലുതല്ല മതചിന്തകളെന്ന് ഓർമ്മപ്പെടുത്തി.മതഭ്രാന്തൻമാർക്കു മുന്നിൽ ഭയന്നു പിൻമാറാത്ത ധീരനായാണ് ഇന്ന് ലോകം ഗാന്ധിയെ ഓർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെമ്പകമംഗലം എ.ടി.കോവൂർ ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽമേഖല പ്രസിഡന്റ് കൃഷ്ണബിന്ദു അദ്ധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ക്വിസ് പ്രോഗ്രാം നടന്നു. സെക്രട്ടറി ശബരിനാഥ്, കൺവീനർ ശശികുമാർ, ടാഗൂർ ലൈബ്രറി പ്രസിഡന്റ് എസ്.സുകു, ബിന്ദുസന്തോഷ്, ധന്യ, അജയൻ, ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
