തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ പുതുതായി ഐപിഎസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകി. ഡിഐജി എസ് ശ്യാംസുന്ദർ ബെവ്കോയുടെ പുതിയ എംഡി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. യോഗേഷ് ഗുപ്തയെ എഡിജിപി പൊലിസ് ട്രെയിനിംഗായി നിയമിച്ചു. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയതായി രൂപീകരിച്ച പോസ്റ്റാണ് ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയിൽവേ എസ്പിയായിട്ടാണ് പുതിയ നിയമനം. ഷൗക്കത്തലിയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുതിയ എസ് പി.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാഹുൽ ആർ നായർ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കെ.വി. സന്തോഷ് കുമാർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായിതന്നെ തുടരും.
