കടയ്ക്കാവൂർ : കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഗമം പരിപാടി മണനാക്ക് ജംഗ്ഷനിൽ വച്ച് നടന്നു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി വക്കം V R സുകുമാരൻ സദസ്സ് ഉദ്ഘാടനം ചെയ്തു. . ഗാന്ധിജിയുടെ ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ കോൺഗ്രസ്സുകാർ ശ്രമിക്കണം. ഭാരതത്തിൽ മതേതരത്വം പുലരണമെങ്കിൽ കോൺഗ്രസ്സ് ശക്തിപ്പെടേണ്ടതുണ്ട്. കലുഷിതമായ ഇന്നത്തെ കാലഘട്ടത്തിൽ ഗാന്ധിയൻ ദർശനത്തിൻ്റെ പ്രസക്തി നാം തിരിച്ചറിയണം. ലോകസമാധാനത്തിന് മാതൃകയാണ്. ഗാന്ധിജി ജീവിച്ചു കാണിച്ചു തന്ന ദർശനം മാത്രമാണ് ഭാരതത്തിൻ്റെ അഭിമാനമായി നിൽക്കുന്നത് എന്ന് സുകുമാരൻ പറഞ്ഞു.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അഡ്വ. റസൂൽ ഷാൻ അദ്ധ്യക്ഷനായിരുന്നു. ഡി സി സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് മുഖ്യ പ്രഭാഷണം നടത്തി. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മെംബർമാരായ പെരുംകുളം അൻസർ, ‘ലല്ലുകൃഷ്ണൻ, ബീനാ രാജീവ്, സജികുമാർ, ജയന്തി സോമൻ,ടൗൺ കമ്മിറ്റി പ്രസിഡന്റ് നഹാസ്, സുധീർ,നസീം, സന്തോഷ്, ചന്ദ്രദാസ്, രാധാകൃഷ്ണകുറുപ് അബ്ദുൽ സലാം, ഭദ്രൻ , ദീപ ,സുബിൻ പന്തുകുളം മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീമതി മിനി , കോൺഗ്രസ്സ് നേതാക്കളായ മണനാക്ക് ഷിഹാബുദ്ദീൻ, ഷാൻ,
ആസാദ്,ബാജു,ആശാരിവിള അശോകൻ, എം.ഐ ഫസിലുദ്ദീൻ, പാലാംകോണംസുധീർ ഖാൻ , നിസാമുദ്ദീൻ ചെറുകര, ദീപ, സുജാത തുടങ്ങിയവർ സംബന്ധിച്ചു.
