നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തിയ കേസിൽ മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് കസ്റ്റംസ്.കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കസ്റ്റംസ് പരാമർശം.3000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.കേസിലെ ഒന്നാം പ്രതി സരിതാണ്.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കേസിലെ 29 -ആംപ്രതിയാണ്.സ്വർണ്ണക്കടത്തിനെകുറിച്ച് അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നാണ് ശിവശങ്കറിനെതിരായ കുറ്റം.സ്വർണ്ണക്കടത്തിൻറെ മുഖ്യ ആസൂത്രകൻ റമീസാണ് .2019 മുതൽ 21 തവണയായാണ് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയത്.
