മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷിത്വ ദിനം കിഴുവിലം മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. ദേവരാജൻ ഇന്ദിരാജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് നേതാക്കളായ ജെ. ജതീഷ്, പി. വി. ശശി, പി. ജി. പ്രദീപ് എന്നിവർ പങ്കെടുത്തു.
