എം പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കോവിഡ് കാരണം ഏർപ്പെടുത്തിയ ഡൂട്ടി ക്രമികരണം ശാസ്തിയ മായ പുനർനിർണ്ണയിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് – നവംബർ 5ന് പണിമുടക്കും, ഒക്ടോബർ 28 ന് സെക്രട്ടറിയേറ്റ്, കളക്ടറേറ്റ് മാർച്ചും സഘടിപ്പിക്കും. ഇതിൻ്റെ ഭാഗമുള്ള സൂചനാ പ്രതിക്ഷേധ ധർണ്ണാസമരം ഇന്ന് ആറ്റിങ്ങൽ – KSRTC ഡിപ്പോക്ക് മുന്നിൽ കെ ,എസ്, ആർ, റ്റി.സി എംപ്ലോയിസ് അസോ സിയേഷൻ citu നേതൃത്വത്തിൽ നടന്നു പ്രതിക്ഷേധ ധർണ്ണ സി.ഐ ടി യു തിരു :ജില്ലാ വൈസ് പ്രസിഡൻ്റും, മുൻ എം.എൽ, എ യുമായ അഡ്വ.ബി.സത്യൻ ഉൽഘാടനം ചെയ്തു.Citu ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ച് തെങ്ങ് സുരേന്ദ്രൻ, KSRTEA സംസ്ഥാന സെക്രട്ടറി E. സുരേഷ്, ആർ.പി അജി, CS അജയകുമാർ, അർ, ജഗനാഥൻ,, ബി.പ്രവീൺ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി, പൊതു മേഘലാ സ്ഥാപനമായ KSRTC യിൽ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളായ ശമ്പള പരിഷ്ക്കരണവും, വർഷങ്ങളായി തുച്ചമായ വേതനം പറ്റി ഒരു ആനുകുല്യവും ഇല്ലാതെ ജോലി ചെയ്തുവരുന്ന എം.പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് അഡ്വ.ബി.സത്യൻ ആവശ്യപ്പെട്ടു,
