കോവിഡ് ചികിത്സയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുണ്ടാക്കുന്ന ഗുളികയായ ‘മോൾനുപിരാവിർ’ സാധാരണക്കാർക്കും ലഭിക്കാൻ അവസരമൊരുങ്ങുന്നു. മരുന്നു വികസിപ്പിച്ച മെർക്ക് കമ്പനി നിർമാണരഹസ്യം പങ്കുവെയ്ക്കാൻ തയ്യാറായതോടെയാണിത്. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള നടപടികൾക്കായി മെഡിസിൻ പേറ്റന്റ് പൂളിങ്ങു(എം.പി.പി.)മായി ധാരണയിലായിക്കഴിഞ്ഞു. വികസ്വരരാഷ്ട്രങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടമായാണിത് വിലയിരുത്തപ്പെടുന്നത്.
കോവിഡിനെ ഫലപ്രദമായി ചെറുത്ത് രോഗിയെ മരണത്തിൽനിന്ന് രക്ഷിക്കാൻ പര്യാപ്തമാണ് പുതിയ മരുന്നെന്നാണ് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളും തെളിയിക്കുന്നത്. മരുന്നുപയോഗിച്ചവർക്ക് ആശുപത്രിവാസത്തിന്റെ ദൈർഘ്യം കുറയ്ക്കാനുമായി. ഏറ്റവും ലളിതമായ ഉപയോഗരീതിയാണെന്നതും ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. മരുന്നിന്റെ വാണിജ്യോപയോഗത്തിനുള്ള അപേക്ഷ അമേരിക്കൻ സർക്കാരിന്റെ പരിഗണനയിലാണ്…..
