ഇക്കഴിഞ്ഞ ഒക്ടോബർ എഴം തിയതി ഉച്ചയ്ക്ക് 1.30 മണിയോട് കൂടിയാണ് പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസിനാസ്പദമായ സംഭവം നടന്നത്. മടവൂർ വില്ലേജിൽ പഴുവടി ചരുവിള പുത്തൻവീട്ടിൽ അപ്പുവിന് പഞ്ചായത്തിൽ നിന്നും അനുവദിച്ച വീടിന്റെ പണിക്കിടെ സൺഷേയ്ഡ് വാർക്കൂന്ന സമയം പ്രതി
മടവൂർ
പഴുവടി പുത്തൻവീട്ടിൽ റജീഫ് ഘാൻ
മദ്യപിച്ച് സ്ഥലത്തു എത്തി തർക്കങ്ങൾ പറയുകയും ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് പണി തടസ്സപ്പെടുത്തുകയുയും വീട്ടുടമസ്ഥനായ ഹരിയെയും ആക്രമിക്കാൻ ശ്രമിക്കുകയും ഉണ്ടായി .ഇത് തടഞ്ഞ വീട് പണിക്കു എത്തിയ സുനിലിനെയാണ് പ്രതി ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചു മാരകമായി മുറിവേൽപ്പിച്ചത് സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തതു.
പള്ളിക്കൽ സി.ഐ. ശ്രീജിത്ത് പി.
എസ്.ഐമാരായ സഹിൽ എം.
. ബാബു,
എ. എസ്.ഐ. അനിൽ
എസ്.സി.പി.ഓ. മനോജ്
സി.പി.ഓ. അജീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
