കടയ്ക്കാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീദേവി അമ്മ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഷീജ ,അധ്യാപകരായ ദിലീപ്, സജി, ബിജു, ശ്രീലത, സിബി, ശ്രീകല. എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാജി നന്ദി രേഖപ്പെടുത്തി.
