മികച്ച ബാല താരത്തിനുള്ള 2020 ലെ സംസ്ഥാന പുരസ്കാരം നേടിയ നിരഞ്ജന് അഭിനന്ദന പ്രവാഹം.തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ നിരഞ്ജനെത്തേടി നിരവധി പേരാണ് ഇവിടെ എത്തുന്നത്.ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മീഡിയ ഹബ് പ്രവർത്തകർ നിരഞ്ജൻറെ വീട് സന്ദർശിക്കുകയും മീഡിയ ഹബ്ബിൻെറ ആദരം അർപ്പിക്കുകയും ചെയ്തു.മീഡിയ ഹബ്ബ് ചെയർമാൻ നിസ്സാർ ആറ്റിങ്ങൽ,വൈസ് ചെയർമാൻ എ കെ നൗഷാദ് എന്നിവർ ചേർന്നാണ് നിരഞ്ജനെ ആദരിച്ചത്.
