മംഗലപുരം: കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ട്രയിനിൽ നിന്നും വീണ് മരിച്ച നിലയിൽ അജ്ഞാത യുവാവിന്റെ മൃതശരീരം കണ്ടെത്തി. കഴിഞ്ഞ ദിവസം(21.10.2021) ഉച്ചക്കാണ് ഉദ്ദേശം 30 വയസ്സ് പ്രായവും 171 സെ: മീറ്റർ ഉയരവുമുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീലനിറത്തിൽ ചെക്ക് ഷർട്ടും കറുത്ത പാൻറ്സും ആണ് ധരിച്ചിരുന്നത്. അന്യ സംസ്ഥാന തൊഴിലാളി ആണോ എന്ന് സംശയിക്കുന്നു. മംഗലപുരം പോലീസ് അസ്വാഭിക മരണത്തിന് കേസ്സെടുത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി , മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച് വരുന്നു. ആളെ തിരിച്ചറിയാൻ കഴിയുന്നവർ മംഗലപുരം പോലീസുമായി ബന്ധപ്പെടുക.
Mangalapuram
P S :04712420275
ISHO :9497947114
S I :9497980116


