ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങ് പ്രദേശത്ത് പ്രവർത്തിക്കുന്ന അശ്വതി ലൈസൻസിയായിട്ടുള്ള എ. ആർ.ഡി. 414ആം നമ്പർ റേഷൻ ഡിപ്പോയിൽ 21.10.2021ൽ അഞ്ചുതെങ്ങ് റേഷനിങ് ഇൻസ്പെക്ടർ പ്രിൻസി കാർത്തികേയൻ നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ 852 കിലോ പുഴുക്കലരി, 3450 കിലോ കുത്തരി, 1198 കിലോ ഗോതമ്പ്, 44 കിലോ പച്ചരി എന്നിവ സ്റ്റോക്കിൽ കുറവ് കണ്ടെത്തി. ഗുരുതരമായ ഈ ക്രമക്കേടിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസർ വി.കെ.സുരേഷ്കുമാർ റേഷൻ ഡിപ്പോയുടെ ലൈസൻസ് താൽക്കാലികമായി റദ്ദു ചെയ്തു. 414ആം നമ്പർ റേഷൻ ഡിപ്പോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർഡുടമകൾക്ക് തൊട്ടടുത്ത 115ആം നമ്പർ റേഷൻ ഡിപ്പോയിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
